വൈക്കം: വയനാടിന് കൈത്താങ്ങാകാൻ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന അഞ്ച് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. കെ.രഞ്ജിത്ത് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, അസിസ്റ്റന്റ് പ്ലാൻ കോ- കോർഡിനേറ്റർ എസ്. സുനിൽകുമാർ എന്നിവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനൊപ്പമുണ്ടായിരുന്നു.
Advertisements