വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ പത്താമത് വാർഷികഘോഷങ്ങളും പ്രതിഷ്ഠ ദിന സമ്മേളനവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു.മൂന്നു ദിവസങ്ങളായി നടന്ന ക്ഷേത്ര ചടങ്ങുകൾക്ക് സുരേഷ് തന്ത്രിസുരേഷ്-വൈക്യാശേരിൽ നേതൃത്വം നൽകി.മഹാ ഗുരുപൂജ, പൂത്താലം, കലാപരിപാടികൾ,ഗുരുദേവപ്രഭാഷണങ്ങൾ,ചിന്തു പാട്ട്,നാടൻപാട്ട്, കലാമത്സരങ്ങൾ,മഹാ പ്രസാദം ഊട്ട്, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
ആലുവാ അദ്വൈതാ ശ്രമത്തിലെ സ്വാമി നാരായണ ഋഷി അനുഗ്രഹ പ്രഭാഷണം നടത്തി.ശാഖ പ്രസിഡന്റ് പി കെ. വേണുഗോപാൽ, സെക്രട്ടറി വി സി സാബു, സി വി. ദാസൻ, അഡ്വ പി വി സുരേന്ദ്രൻ, ധന്യ പുരുഷോത്തമൻ,ഗൗതം സുരേഷ് ബാബു, ബീന പ്രകാശ്, വിമല ശിവാനന്ദൻ അമ്പിളി സനീഷ്, എം ഡി പ്രകാശൻ, മധുകുമാർ, ജി സോമൻ, മജീഷ ബിനു, ബീനാ ബാബു,എം ആർ.മണി, സാബുഭാസ്കരൻ, രാമചന്ദ്രൻ ഗോകുലം എന്നിവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ഇഷാൻ മേച്ചേരി, വിഷ്ണു ആംബുജാക്ഷൻ എന്നീപ്രതിഭകളെയുംസമ്മേളനത്തിൽആദരിച്ചു.