വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഫാമിലി വെൽഫെയർ സൊസൈറ്റി കുടുംബസംഗമവും സ്കോളർ ഷിപ്പ് വിതരണവും നടത്തി

വൈക്കം : താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എഐടിയുസി ഫാമിലി വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സ്കോളർഷിപ് വിതരണവും നടത്തി. കുടുംബ സംഗമം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധമായ സ്നേഹമുണ്ടെങ്കിൽ മാത്രമേ കുടുംബവും കുട്ടായ്മയും നിലനിൽക്കുംവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

Advertisements

ഇന്നത്തെ വിദ്യാർഥികൾക്ക് അറിവുണ്ടെങ്കിലും വിദ്യ നേടുന്നില്ലെന്നും വിദ്യനേടുന്നത് ഒരു അഭ്യാസമായതുകൊണ്ടാണ് പൂർവികർ വിദ്യാഭ്യാസമെന്ന് പ്രയോഗിച്ചതെന്നും അദ്ദേഹം കൂടച്ചേർത്തു. വെൽഫെയർ സൊ സൈറ്റി പ്രസിഡന്റ് ബി.രാജേ ന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡൻ്റ് വി.ബി.ബിനു സ്കോളർഷിപ്പുകൾ വിതരണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ, മുൻ എംഎൽഎ കെ.അജിത്, എം.ഡി. ബാബുരാജ്, പി.ജി.തൃഗുണ സെൻ, എം.കെ.അനിൽകുമാർ, ഡി.രഞ്ജിത്കുമാർ, സാബു പി. മണലൊടി, പി.ആർ.ശശി, കെ.എ. കാസ്ട്രൊ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles