വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്നവടക്കുപുറത്ത് പാട്ട്, കോടിഅർച്ചന 2025ൻ്റെ നടത്തിപ്പിനായുള്ള കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു. കമ്മറ്റി പ്രസിഡൻ്റ് അഡ്വ.സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ മധു ഗോപൻ, അഡ്വേക്കേറ്റ് കമ്മീഷൻ പി.രാജീവ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി, ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. 2025 മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെ 27 ദിവസമാണ് കോടി അർച്ചന. ഏപ്രിൽ രണ്ട് മുതൽ 13 വരെ 12 ദിവസമാണ് വടക്കു പുറത്ത് പാട്ട്.
Advertisements