മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എ. വാസുതറയിൽ ചരമ വാർഷിക അനുസ്മരണ യോഗം നടത്തി ; ഡിസിസി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു

വൈക്കം : മറവൻതുരുത്ത്:മറവൻതുരുത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന കെ.എ. വാസുതറയിലിൻ്റെ 14-ാം ചരമവാർഷികം ആചരിച്ചു. മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടുമ്മേൽ ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗംഡിസിസിജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ കെ.തോട്ടുപുറം  അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺസ് പ്രസിഡൻ്റ് എം.കെ. ഷിബു, കോൺഗ്രസ്ഉദയനാപുരം മണ്ഡലം പ്രസിഡൻ്റ് പി.ഡി ജോർജ്ജ്, പോൾ തോമസ്, കെ. സജീവൻ, ഷൈൻ പ്രകാശ,സുഭഗൻ കൊട്ടൂരത്തിൽ  തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles