വീട്ടിലെ അടുക്കളയിൽ മസാല ടിന്നിൽ എം ഡി എം എ ; വൈക്കത്ത് പൊലീസിൻ്റെ വൻ ലഹരി മരുന്ന് വേട്ട : 34.28 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ ; പിടിയിലായത് വൈക്ക പ്രയാർ സ്വദേശി

കോട്ടയം: വൈക്കത്ത് പൊലീസിൻ്റെ വൻ ലഹരി മരുന്ന് വേട്ട. 34.28 ഗ്രാം എം ഡി എം എ യുമായി വൈക്കപ്രയാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. വൈക്കം വൈക്ക പ്രയാർ കൊച്ചു കണിയാംതറ താഴ്ചയിൽ വിഷ്ണു വി ഗോപാൽ (32) ആണ് എം ഡി എം എ യുമായി പിടിയിലായത്.

Advertisements

ജില്ലാപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേർന്ന് വൈക്കപ്രയാർ ഉള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലെ അടുക്കളയിൽ മസാലകൾ സൂക്ഷിക്കുന്ന ടിന്നിൻ ഒളിപ്പിച്ചുവെച്ച നിലയിലാണ് നിരോധിത ലഹരി വസ്തുവായ എംഡി എം എ കണ്ടെടുത്തത്. ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂർ നിന്നും ലഹരി വസ്തുക്കൾ, കൊണ്ടുവന്നത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിന്നോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം
ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈഎസ്പി പി ബി വിജയൻ്റെ നിർദേശപ്രകാരം വൈക്കം എസ് എച്ച് ഒ ഇൻസ്പെക്ടർ എസ് സുകേഷിൻ്റെ നേതൃത്വത്തിൽ , ജൂനിയർ എസ് ഐ വിഷ്ണു ജി, എ എസ് ഐ പ്രീതിജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വിജയശങ്കർ, ജോസ് മോൻ, ഷാമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, രതീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ നെയ്തിൽ ജ്യോതി എന്നിവരടങ്ങുന്ന സംഘവും , ജില്ലാപോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും (ഡാൻസാഫ്) ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്.

കോട്ടയം കടുത്തുരുത്തിയിൽ വെർച്വൽ അറസ്റ്റിലൂടെ വയോധികനായ വൈദികൻ്റെ 11 ലക്ഷം തട്ടി ; പ്രതിയെ ഗുജറാത്തിൽ എത്തി അറസ്റ്റ് ചെയ്ത് കടുത്തുരുത്തി പൊലീസ്

കോട്ടയം : കടുത്തുരുത്തി അറുനൂറ്റി മംഗലത്ത് സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ് വയോധികനായ വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ ഗുജറാത്തിൽ നിന്നും പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദറ ന്യൂ സാമ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങ്ങിനെയാണ് കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കടുത്തുരുത്തി അറുനൂറ്റിമംഗലത്തെ വൈദികനായ അഗസ്റ്റിൻ ജോസഫിനെ (70) യാണ് സിബിഐ ചമഞ് വെർച്വൽ അറസ്റ്റിന് വിധേയനാക്കിയത്. സി ബി ഐ ഉദ്യോഗസ്ഥർ ആണ് എന്നും താങ്കളുടെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായും കാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം വൈദികനെ കുടുക്കിയത്. തുടർന്ന് , ഇദേഹത്തിൻ്റെ അക്കൗണ്ടിൽ നിന്നും 11 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത് എടുക്കുകയും ചെയതു.

പിന്നീട് , രണ്ടാം ദിവസം വീണ്ടും തടിപ്പ് സംഘം വൈദികനെ ഫോണിൽ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. ഇതേ തുടർന്ന് വൈദികൻ കടുത്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിൻ്റെ നിർദേശാനുസരണം കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രുപീകരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വൈക്കം ഡി വൈ എസ് പി ടി.ബി വിജയൻ്റെ നേതൃത്വത്തിൽ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കൽ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എ അനീഷ് , അജീഷ് പി , സുമൻ ടി മണി എന്നിവർ ഗുജറാത്തിലേയ്ക്ക് തിരിച്ചു.ഗുജറാത്ത് വഡോദരയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലാണ് വൈദികൻ്റെ പണം എത്തിയിരുന്നത്. തുടർന്ന് ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ 11 ലക്ഷം രൂപ രണ്ട് ചെക്ക് മുഖേന മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി കണ്ടെത്തി. ഈ അക്കൗണ്ട് ഗുജറാത്തിൽ താമസിക്കുന്ന ഹരിയാന സ്വദേശിയായ മന്ദീപ് സിങ്ങിൻ്റെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തത് എന്ന് കണ്ടെത്തി. തുടർന്ന് , പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഗുജറാത്ത് കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേയ്ക്ക് എത്തിക്കും.

Hot Topics

Related Articles