വൈക്കം : വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ വിയറ്റ്നാമിലേക്ക്. ഇന്ന് രാത്രി സംഘം വിയറ്റ്നാമിലേക്ക് പുറപ്പെട്ടു. ആഗസ്റ്റ് 31 ന് തിരിച്ചെത്തും. കമ്യൂണിസ്റ്റ് പാർട്ടി ദേശീയ സെക്രട്ടറി ഡി. രാജ നയിക്കുന്ന അഞ്ചംഗ സംഘമാണ് വിയറ്റ്നാം സന്ദർശിക്കുന്നത്. ഡി. രാജക്ക് പുറമേ കമ്യൂണിസ്റ്റ് പാർട്ടി ദേശീയ സെക്രട്ടേറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡേ, പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം ചാട വെങ്കിട്ട റെഢി, എൻ എഫ് ഐ ഡബ്യു തമിഴ്നാട് സംസ്ഥാന സെക്രട്ടറി കണ്ണകി , സി കെ ആശ എം എൽ എ എന്നിവരാണ് സംഘത്തിലുള്ളത്.
Advertisements