ബഷീർ സാഹിത്യത്തിൽ വിത്യസ്ഥത നിലനിറുത്തി നിൽ ക്കുന്ന നക്ഷത്രം : എം.എൻ കാരശ്ശേരി

തലയോലപ്പറമ്പ്: മതപരമായ വർഗ്ഗീയത ജാതിപരമായ വിവേചനം എന്നതിന് എതിരെയുള്ള നിലപാടണ് ഗാന്ധിജിയ്ക്ക് ഉണ്ടായിരുന്നതും ആ ഗാന്ധിയെ തൊട്ടിട്ടാണ് കോഴിക്കോട് വന്ന് ബഷീർ രാഷ്ട്രിയത്തിൽ പങ്കളിയായതും സമരത്തിൽ പങ്കെടുത്തത് എന്നും എം.എൻ. കാരശ്ശേരി . ലോകത്തോട് വലിയ അലിവ് കാണിച്ചിട്ടുള്ള ബഷീർ ഒരു ജീവിയെ പോലും ഉപദ്രവി ക്കരുതെന്ന് ആഗ്രഹിച്ചയളാണ് ബഷീർ. ബഷീർ സാഹിത്യത്തിലെ വിത്യസ്ത നിലനിറുത്തി തിളങ്ങി നിൽക്കുന്ന നക്ഷത്രമാണ്  എന്ന് കാരശ്ശേരി പറഞ്ഞ്. ബഷീർ ബാല്യകാല സഖി പുരസ്കാരം സ്വീകരിച്ച് മറുപടി പ്രസഗം നടത്തുകയായിരുന്നു അദ്ദേഹം.

Advertisements

പച്ചമനുഷ്യൻ്റ കഥകൾ പറഞ്ഞ് സാഹിത്യനഭോ മണ്ഡലത്തിൽ എന്നും ശോഭിച്ച ബഷീർ നാട്ടിൻ പുറത്ത് ജീവിക്കുന്ന മനുഷ്യർക്ക് ചിരംജ്ജീവി വ്യക്തിത്വം നൽകിയ സാഹിത്യകാരനായിരുന്നു ബഷീർ എന്ന് മുൻമന്ത്രിയും പ്രഭാഷകനുമായ മുല്ലക്കര രത്നകരൻ പറഞ്ഞ്. വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി യുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഫെഡറൽ ബാങ്കിൽ നടത്തിയ ബഷീർ പുരസ്കാര ചടങ്ങിലും മായിട്ടാണ് ഇരുവരും പറഞ്ഞത്. ബഷീർ ബാല്യകാലസഖി പുരസ്കാരം എം.എൻ കാരശ്ശേരിയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം കെ.എ. ബീനയ്ക്കും മുൻ മന്ത്രി മുല്ലക്കര രത്നകരൻ നൽകി. സമിതി ചെയർമാൻ കിളിരുർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ ആദരപ്രഭാഷണം നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചലച്ചിത്ര നടൻ തമ്പി ആൻ്റണി പ്രസാധകൻ ആശ്രമം ഭാസി ബഷീർ സ്മരണ നടത്തി. ഫെഡറൽ ബാങ്ക് സോണൽ ഹെഡ് നിഷ. കെ. ദാസും അഡ്വ ടോമി കല്ലാനിയും ക്യാഷ് അവാർഡ് നൽകി. സമിതി വൈസ് ചെയർ മാൻമാരായ മോഹൻ.ഡി. ബാബു, എം.ഡി. ബാബുരാജ് എന്നിവർ പ്രശസ്തി പത്രം വായിച്ച്. ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ. യു ഷംല , ഡോ. എസ്. പ്രീതൻ, നാഗേഷ് ബാബു, ഡോ. എസ്. ലാലി മോൾ, പ്രൊഫ  .കെ.എസ്. ഇന്ദു, മനോജ് ഡി.വൈക്കം, എം. ഗോപാലകൃഷ്ണൻ, ഡോ.അംബിക . എ. നായർ, കെ.എം.ഷാജഹാൻ,സി.ജി. ഗിരിജൻ, മോഹൻദാസ് ഗ്യാലക്സി, ശ്രീജേഷ് ഗോപാൽ, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ , ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് അക്ഷയ്.എസ്. പുളിമൂട്ടിൽ, കുമാരി കരുണാകരൻ  എന്നിവർ പ്രസംഗിച്ച്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.