വൈക്കം:പുളിഞ്ചുവട് അമ്പലത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 16-ാമത് പുനപ്രതിഷ്ഠാ വാർഷികത്തിനും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റുമന ചന്ദ്രശേഖരൻനമ്പൂതിരി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വടശേരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിലെ കലശപൂജാദികൾക്ക് പ്രാധാന്യം നൽകിയാണ് പുനപ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ നടത്തുന്നത്.മാർച്ച് മൂന്നിന് സപ്താഹ യജ്ഞം സമാപിക്കും. സപ്താഹത്തിന് പ്രാരംഭം കുറിച്ച് ഇന്നലെ വൈകുന്നേരം പൂത്താലങ്ങളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ വിഗ്രഹ ഘോഷയാത്ര നടന്നു.തുടർന്ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വടശേരികൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് വിഗ്രഹ പ്രതിഷ്ഠ,പറ നിറയ്ക്കൽ, ആചാര്യവരണം എന്നിവ നടന്നു. ആലപ്പുഴ മണപ്പുറം ഉദയകുമാർ യജ്ഞാചാര്യനാകുന്ന സപ്താഹത്തിൽ ആലപ്പുഴ പള്ളിപ്പുറം ഷിബു,പനങ്ങാട്ട് കാർത്തികേയൻ,ദേവദാസ് എന്നിവർ യജ്ഞ പൗരാണികരും അഖിൽ തണ്ണീർമുക്കം യജ്ഞ ഹോതാവുമാകും.26ന് ഉച്ചയ്ക്ക്12ന് ഉണ്ണിയൂട്ട്.27ന് വൈകുന്നേരം 5.30ന് വിദ്യാരാജഗോപാല മന്ത്രാർച്ചന,28ന് രാവിലെ 11ന് രുഗ്മിണിസ്വയംവര ഘോഷയാത്ര.വൈകുന്നേരം 5.30ന് സർവൈശ്വര്യപൂജ. മാർച്ച് ഒന്നിന് രാവിലെ 11ന് കുചേലഗതി. മാർച്ച് രണ്ടിന് രാവിലെ 11ന് സ്വധാമ പ്രാപ്തി. മാർച്ച് മൂന്നിന് പ്രതിഷ്ഠാ വാർഷികം. രാവിലെ എട്ടിന്പുന പ്രതിഷ്ഠാ കലശപൂജകൾ.11ന് കലശാഭിഷേകം.സപ്താഹപ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് പ്രസിഡൻ്റ് കെ.എസ്.ദീപു,സെക്രട്ടറി വേണുനാഥൻ, ട്രഷറർ എം.എസ്. മഹാദേവൻ തുടങ്ങിയവർ നേതൃത്വം നൽകും.