വൈക്കത്ത് ശ്രീനാരായണ ഗുരുദേവൻ്റെ97-ാമത് മഹാസമാധിദിനാചരണം നടത്തി 

വൈക്കം: ശ്രീനാരായണ ഗുരുദേവൻ്റെ97-ാമത് മഹാസമാധിദിനാചരണം വൈക്കം എസ് എൻ ഡി പി യൂണിയൻ്റേയും യൂണിയനു കീഴിലെ 54 ശാഖായോഗങ്ങളുടേയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.രാവിലെ ഒൻപതിന് വൈക്കം പടിഞ്ഞാറെനടയിലെ ടൗൺ ഗുരുമന്ദിരത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഴ് പ്ലാത്താനത്ത് സമാധിദീപം തെളിച്ചതോടെ മഹാസമാധി ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഗുരുപൂജ, ഭജന, ഉപവാസം, ശാന്തി യാത്ര എന്നിവ നടന്നു. ഗുരുമന്ദിരത്തിൽ എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതിനടേശൻ ഉപവാസം ഉദ്ഘാടനം ചെയ്തു. 

Advertisements

വൈകുന്നേരം ഭജന,ദീപാരാധന, പായസ വിതരണം തുടങ്ങിയവ നടന്നു. യൂണിയൻ്റെ കീഴിലുള്ള 54 ശാഖയോഗമന്ദിരങ്ങളിലും ഗുരുദേവൻ്റെ ഛായാചിത്രം അലങ്കരിച്ച് ദീപം തെളിച്ചു.ഭജന, ഉപവാസം, പുഷ്പാർച്ചന,അന്നദാനം, പായസ വിതരണം എന്നിവ നടന്നു. ശ്രീ നാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ വൈക്കം തലയാഴം ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം, മാരാംവീട് മതസൗഹാർദ്ദ മന്ദിരം തുടങ്ങിയയിടങ്ങളിൽ മഹാസമാധി വിവിധ ചടങ്ങുകളോടെ അചരിച്ചു. വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് , സെക്രട്ടറി എം.പി.സെൻ, പി.പി. സന്തോഷ്, പി.വി. വിവേക്, ടൗൺ ശാഖ പ്രസിഡൻ്റ് എൻ.കെ.രമേശ് ബാബു, സെക്രട്ടറികെ.കെ. വിജയപ്പൻതുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles