തലയോലപറമ്പ: പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദിക്ഷിണം ഭക്തിനിർഭരമായി.പള്ളിയിൽ നിന്ന് പൊതി മേഴ്സി കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ അണി ചേർന്നു.മെഴുകുതിരി ദീപങ്ങളേന്തിയ തിരുനാൾ പ്രസുദേന്തികളായ 107വനിതകൾ, മുത്തുക്കുടകൾ വാദ്യഘോഷങ്ങൾ തുടങ്ങിയവ തിരുനാൾ പ്രദക്ഷിണത്തിന് ചാരുതയേകി. തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം5.15ന് തിരുനാൾ കുർബാന ഫാ.ഫ്രെഡികോട്ടൂർ കാർമികത്വം വഹിക്കും. പ്രസംഗം ഫാ.ജിനു പള്ളിപ്പാട്ട്, തുടർന്ന് കുരിശടികളിലേക്ക് പ്രദക്ഷിണം.20ന് രാവിലെ6.30ന് വിശുദ്ധ കുർബാന. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ.പോൾ കോട്ടയ്ക്കൽ,കൈക്കാരൻമാരായ എ.യു.ടോമി ആറാക്കൽ,ടോമികുറ്റിക്കൽ,കൺവീനർഎ.എം. വർക്കി തുടങ്ങിയവർ നേതൃത്വം നൽകും.