വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 75-ാം വാർഷികാഘോഷത്തിന് 25നു തുടക്കമാകും

വൈക്കം: വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 75-ാം വാർഷികാഘോഷത്തിന് 25നു തുടക്കമാകും. 75 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടി ഡയമണ്ട് ഡയസ് ഡോൺസ് എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. സമീപസ്കൂളുകളെ പങ്കെടുപ്പിച്ചുള്ള കബഡി മത്സരം , എക്സിബിഷൻ, വിഡിയോ പ്രസൻ്റേഷൻ, മോട്ടിവേഷൻ ക്ലാസുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ തുടങ്ങിയ പരിപാടികൾ ഈ ദിവസങ്ങളിൽ നടത്തും.സ്കൂളിൽ 1500 പേർക്കിരിക്കാവുന്ന ജൂബിലി മെമ്മോറിയൽ സ്മാരകം തീർക്കുന്നതിനും നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്നതിനുള്ള നിധി സമാഹരിക്കും. 25ന് രാവിലെ 9.30ന് വൈക്കം വെൽഫെയർ സെൻ്ററിൽ നിന്നും സ്കൂൾ അങ്കണത്തിലേയ്ക്ക് വിളംബരഘോഷയാത്ര നടത്തും.തുടർന്ന് സ്കൂളിലെ പൂർവ വിദ്യാർഥിയായ മാണ്ഡ്യ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ റവ.ഡോ. ഫാ.ബർക്കുമൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വാർഡ് കൗൺസിലർ ആർ. സന്തോഷ് തുടങ്ങിയവർ സംബന്ധിക്കും. 2025 ജനുവരി ഏഴ്, എട്ട് തിയതികളിൽ നടക്കുന്ന സമാപന ആഘോഷത്തിൽ കേന്ദ്ര സംസ്ഥാന തലങ്ങളിലെ രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലുള്ള പ്രമുഖർ പങ്കെടുക്കും. 1949ൽ വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയുടെ മേൽനോട്ടത്തിൽ മിക്സഡ് സ്കൂളായി ആരംഭിച്ച സെൻ്റ് ലിറ്റിൽ തെരേസാസ് സ്കൂൾ പിന്നീട് ഗേൾസ് സ്കൂളായി മാറി. 1998 ൽ ശാസ്ത്ര മാനവിക വിഷയങ്ങൾ ഉൾപ്പെടുന്ന ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയവും ഹയർ സെക്കൻഡറി എസ് എസ് എൽ സി പരീക്ഷകളിൽ വിദ്യാഭ്യാസജില്ലയിൽ കൂടുതൽ ഫുൾ എ പ്ലസും കരസ്ഥമാക്കുന്ന കലാകായിക രചനാ മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. എടിഎൽലാബ്, റെഡ് ക്രോസ്, ഗൈഡിംഗ്, എൻ എസ് എസ്, ലിറ്റിൽകൈറ്റ്സ്, സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നു. പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, സഹവികാരി ഫാ. ജെഫിൻമാവേലി, സ്കൂൾ പ്രിൻസിപ്പൽ സിൽവി തോമസ്, ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ, കൺവീനർ മാത്യു കൂടല്ലി ,പി ടി എ പ്രസിഡൻ്റ് എൻ.സി.തോമസ്, റവ. ഡോ. ജ്യോതിസ് പോത്താറ ,കൈക്കാരൻമാരായ മാത്യു കോടാലിച്ചിറ,മോനിച്ചൻ പെരുംചേരിൽ, സോണി പൂതവേലി, സജികുളങ്ങര, രമാകാന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.