വൈക്കം ടൗൺ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രശ്നോത്തരി നടത്തി :  പ്രസിഡൻ്റ് ജോയി മാത്യു ഉദ്ഘാടനം ചെയ്തു 

വൈക്കം: ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്കിലെ ഹൈസ്ക്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. ദേശീയ പതാക ഉയർത്തിയതിനു ശേഷം വൈക്കം കൊച്ചു കവലയിലുളള ക്ലബ്ബ് ഹാളിൽ നടത്തിയ പ്രശ്‌നോത്തരി ക്ലബ് പ്രസിഡൻ്റ് ജോയി മാത്യു ഉദ്ഘാടനം ചെയ്തു. പി.എ. സുധീരൻ സ്വാതന്ത്ര്യദിന സന്ദേശം നല്കി.  

Advertisements

ജീവൻ ശിവറാം ,ശ്രീകാന്ത്, സിറിൽ ജെ.മഠത്തിൽ തുടങ്ങിയവർ ക്വിസ് മത്സരത്തിന് നേതൃത്വം നല്കി.  ഡി. നാരായണൻ നായർ, രാജൻ പൊതി സെക്രട്ടറി കെ. എസ്. വിനോദ്, എം. സന്ദീപ്, ഡോ.മനോജ്, ദിലീപ് കൃഷ്ണൻ, രാജേന്ദ്രൻ പി.സി.സുധീർ, എം.ബി. ഉണ്ണികൃഷ്ണൻ, ക്യാപ്റ്റൻ വിനോദ്കുമാർ , ഹരികൃഷ്ണൻ ,എൻ കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. കോതനല്ലൂർ എമ്മാനുവേൽ ഹയർ സെക്കൻ്ററി സ്കൂൾ, വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്കൂൾ എന്നിവ യഥാക്രമം ഒന്നും  രണ്ടും  മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറുകളും നല്കി. മത്സരത്തിൽ 10 സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുത്തു.

Hot Topics

Related Articles