വൈക്കം ടൗൺ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്തി

ഫോട്ടോ:വൈക്കം ടൗൺ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തിൽ രക്ഷാധികാരി അഡ്വ.കെ. പ്രസന്നൻ ഓണ സന്ദേശം നൽകുന്നു

Advertisements

വൈക്കം: വൈക്കം ടൗൺ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം വർണാഭമായി.ടൗൺ ഹാൾ അങ്കണത്തിൽ ഭദ്ര ദീപപ്രകാശനത്തോടെ ആരംഭിച്ച ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടേയും മുതിർന്നവരുടേയും കലാകായിക മത്സരങ്ങളും നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് രമേശൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രക്ഷാധികാരി അഡ്വ. കെ. പ്രസന്നൻ ഓണ സന്ദേശം നൽകി. സെക്രട്ടറി പി.ഷാജി, വൈസ് പ്രസിഡൻ്റ് ഗോപകുമാർ, താജുദ്ദീൻ,അനിൽകുമാർ, ഷാജിതനിസാർ,ശിവ പ്രസാദ് , ഫാത്തിമ നിസാർ തുടങ്ങിയവർ പ്രസംഗിച്ചു. ആഘോത്തിൻ്റെ ഭാഗമായി കലാപരിപാടികൾ , ഓണ സദ്യ, കായിക മത്സരങ്ങൾ, കുടുംബിനികളുടെ വടം വലി , കസേരകളി പ്രതികളെ ആദരിക്കൽ, സംഗീത പരിപാടി എന്നിവയും നടന്നു.

Hot Topics

Related Articles