വൈക്കം : ഭക്തിയുടെ നിറവിൽ വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവ ശ്രീബലി നടന്നു. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരൻ തിരുനക്കര ശിവൻ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. കരീവീരൻമാരായ പന്മന ശരവണനും ആദിനാട് സുധിഷും അകമ്പടിയായി. ‘വൈക്കം ജയൻ, ഉദയനാപുരം രാജേഷ്, വെച്ചൂർ വൈശാഖ്, വൈക്കം ഷൈമോൻ എന്നിവരുടെ കൊട്ടിപ്പാടി സേവയും എരമല്ലൂർ മനോജ് ശശിയുടെ നാദസ്വരവും ക്ഷേത്ര കലാപീoത്തിന്റെ പഞ്ചവാദ്യവും അകമ്പടിയായി. വൈകിട്ട് കാഴ്ചശ്രീബലിയും വിളക്കെഴുന്നള്ളിപ്പും നടന്നു
Advertisements