അയ്യർകുളങ്ങര: അയ്യർ കുളങ്ങര ഗവൺമെൻ്റ് യുപി സ്കൂളിന്റെ പ്രവേശന കാവാടം, നവീകരിച്ച ക്ലാസ് മുറികൾ എന്നിവയുടെ ഉദ്ഘാടനം നടത്തി. പിടി എ പ്രസിഡൻ്റ് ഇ.ജെ. സാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ കലാകായിക രചനാ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് നഗരസഭ വൈസ് ചെയർമാൻപി.ടി. സുഭാഷ് ഉപഹാരങ്ങൾ നൽകി.നഗരസഭ കൗൺസിലർമാരായ എം.കെ.മഹേഷ്, ലേഖശ്രീകുമാർ, എൻ. അയ്യപ്പൻ,ഒ. മോഹനകുമാരി, അശോകൻവെള്ളവേലി, എ.സി.മണിയമ്മ, എബ്രഹാം പഴയകടവൻ, ഹെഡ്മാസ്റ്റർ സതീഷ് വി.രാജ് തുടങ്ങിയവർ സംബന്ധിച്ചു. അധ്യയനത്തിൻ്റെ 119 വർഷങ്ങൾ പിന്നിടുന്ന അയ്യർകുളങ്ങര യുപി സ്കൂളിലാണ് ഈ വർഷം ജില്ലയിൽ ഏറ്റവും അധികം വിദ്യാർഥികൾ പുതുതായി ചേർന്നത്. എൽകെജി,യുകെജി വിഭാഗങ്ങളിൽ എസി ക്ലാസ് റൂമുള്ള നഗരസഭയിലെ ഒരേയൊരു പൊതുവിദ്യാലയമാണിത്.