ഫോട്ടോ: ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ് സ്‌കൂളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് നൽകിയ അനുമോദനവും സ്‌കോളർഷിപ്പ് വിതരണവും.
തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എസ് എസ് എൽ സി, എച്ച് എസ് എസ് ,വി എച്ച് എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും സ്‌കോളർഷിപ്പ് വിതരണവും നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി.ആർ സുഗതൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി അലക്‌സാണ്ടർ സ്‌കോളർഷിപ്പ്, എൻഡോവ്‌മെന്റ് വിതരണം നിർവ്വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി ദീപ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എൻ.ജയശ്രീ, വാർഡ് മെമ്പർ രാഗിണി ഗോപി, പി ടി എ പ്രസിഡന്റ് റെജിമോൻ, ഹൈസ്‌കൂൾ യൂണിയൻ സെക്രട്ടറി ഷാജി പുഴവേലിൽ, പ്രിൻസിപ്പാൾ എസ്.അഞ്ജന, എച്ച് എസ് വിഭാഗം പ്രിൻസിപ്പാൾ അഞ്ജു. എസ്, ലാവണ്യ ഗമേഷ്, സി.ബി സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നത വിജയം കൈവരിച്ച 70 ഓളം കുട്ടികൾക്ക് സ്‌കൂൾ മാനേജ്‌മെന്റ് നൽകുന്ന ക്യാഷ് അവാർഡ്, പിടിഎ & സ്റ്റാഫ് ഏർപ്പെടുത്തിയ പുരസ്‌ക്കാരം, സുമനസ്സുകൾ നൽകിയ സ്‌കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. വിദ്യാർഥികൾ, രക്ഷിതാക്കൾ, പി ടി എ ഭാരവാഹികൾ അടക്കം നിരവധി പേർ പങ്കെടുത്തു.