വൈക്കം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന് തുടക്കമായി : ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.എസ്. പുഷ്പമണി ഉദ്ഘാടനം ചെയ്തു

തലയാഴം:കർഷകർക്ക് കൈത്താങ്ങാകാനും ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പാക്കാനുമായി കാർഷിക സഹകരണ സംഘം ആരംഭിച്ചു. സംഘം പ്രസിഡൻ്റ് എ. സി.ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ
വൈക്കം ബ്ലോക്ക്‌ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.എസ്.പുഷ്പമണി നിർവഹിച്ചു.വെച്ചൂർ, ടി വി പുരം, ഉദയനാപുരം, മറവൻത്തുരുത്, ചെമ്പ്, എന്നീ ആറു പഞ്ചായത്തുകളും വൈക്കം നഗരസഭയുമുൾപ്പെടുന്ന വൈക്കം ബ്ലോക്ക്‌ പഞ്ചായത്താണ് സംഘത്തിൻ്റെ പ്രവർത്തന പരിധി. പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ, ഷീജ ബൈജു, എം. എസ്. ധന്യ, സി പി ഐ മണ്ഡലം സെക്രട്ടറി എം. ഡി. ബാബുരാജ്, പാലാ സോഷ്യൽ സർവീസ് സൊസൈറ്റി പ്രൊജക്ട് ഡയറക്ടർ പി.വി. ജോർജ് സംഘം സെക്രട്ടറി കെ.എ. കാസ്ട്രോ, എൻ.എൻ. പവനൻ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ പടിയായി കർഷകരിൽ നിന്നും തേങ്ങ സംഭരിക്കും. തേങ്ങ ഇട്ടെടുക്കാൻ സൗകര്യമില്ലാത്ത കർഷകർക്ക് സംഘത്തിന്റെ ഉത്തരവാദിത്വത്തിൽ തേങ്ങ ഇട്ടെടുത്തു കർഷകർക്ക് പണം നൽകും.തേങ്ങ കൊണ്ട് വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണനം നടത്തി കൃഷിക്കാർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനും സംഘം പദ്ധതിയുണ്ട്.

Advertisements

നെല്ല്, വാഴ, പച്ചക്കറി, തേനീച്ച, മത്സ്യം, ക്ഷീരം തുടങ്ങി എല്ലാത്തരം കൃഷിക്കും ആവശ്യമായ വിത്ത്, വളം, കീടനാശിനികൾ, ജൈവവളം, മറ്റു കാർഷിക ഉപകരണങ്ങൾ എന്നിവ മിതമായ വിലക്ക് ലഭ്യമാക്കുന്നതിനും ട്രാക്ടർ, ടില്ലർ, സ്പ്രേയർ, കൊയ്ത്തു – മെതി യന്ത്രങ്ങൾ, ഡ്രോൺ, ആധുനിക കാർഷിക യന്ത്രങ്ങൾ എന്നിവ കർഷകർക്ക് ലഭ്യമാക്കുക, കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കുക, അവക്ക് മെച്ചപ്പെട്ട വിപണന സാദ്ധ്യതകൾ കണ്ടെത്തുക, മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും വിപണനം ചെയ്യുന്നതിനും പ്രോത്സാഹനവും സഹായവും തുടങ്ങിയവ സംഘത്തിന്റെ പ്രവർത്തന ലക്ഷ്യങ്ങളിൽപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9447125636, 9746834822 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Hot Topics

Related Articles