വൈക്കം:കാലുകളിലും കഴുത്തിലും ഇഷ്ടികകൾ കെട്ടിവച്ചനിലയിൽ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയ സംഭവം മുങ്ങിമരണ മാണെന്നാണ് പോലീസിനു ലഭിച്ച വിവരമെന്ന് സൂചന.
പോസ്റ്റ്മോർട്ടത്തിൽ മരണം മുങ്ങിമരണമാണെന്ന സൂചനയാണ് ലഭിച്ചതെന്നും ശരീരത്തിൽ പരിക്കുകളോ സംശയിക്കത്തക്ക മറ്റു കണ്ടെത്തലുകളുമില്ലെന്നാണ് പ്രാഥമിക വിവരമെന്നും വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ത്വരിതപ്പെടുത്തനാണ് പോലീസിൻ്റെ തീരുമാനം. തോട്ടകം ഫിഷ് വേൾഡ് അക്വാടൂറിസം സെൻ്റർ ഉടമ വിപിൻനായരെ(ജോർജ്) ഫിഷ്ഫാമിന് 100 മീറ്റർ അകലെ പുഴയോരത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചനിലയിൽ കണ്ടെത്തി യത്. കാലുകളിലും കഴുത്തിലും ഇഷ്ടികൾ പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ചു ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.സ്വയം ജീവനൊടുക്കേണ്ട സാഹചര്യം വിപിനില്ലെന്നും മരണം കൊലപാതമാണെന്ന് സംശയത്തിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വിശദമായ അന്വേഷണത്തിനുശ്രമം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ കൈവഴിയോട് ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിലാണ് ഫിഷ് വേൾഡ് അക്വാടൂറിസം ഫാം. ഞായറാഴ്ച രാത്രി വിപിൻ ഫാമിൽ തങ്ങിയിരുന്നു.
മകളെ പഠന സ്ഥലത്തേക്ക് അയ്ക്കാൻ ചേർത്തലയിൽ നിന്നു ട്രയിൻ കയറ്റിവിടാൻ തിങ്കളാഴ്ച രാവിലെ എത്തേണ്ട വിപിനെ കാണാതായതിനെതുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോൾ വിപിനെ കണ്ടില്ല. വിപിൻ കിടന്നിരുന്ന കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഫോണും ടോർച്ചും സമീപത്തു കിടന്നിരുന്നു. ഫാമിൽ വിപിൻ കിടന്നിരുന്ന സ്ഥലത്ത് ആരെങ്കിലും എത്തി വിപിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയമുയർന്നിരുന്നു.
കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ്കുമാർ, വൈക്കം സി ഐ സുഖേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം നാലിന് വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തി.