മത്സ്യ തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ : ചിത്തരഞ്ജൻ എം എൽ എ ചെയർമാനായുള്ള നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി

വൈക്കം: മത്സ്യ തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചറിയാൻ ചിത്തരഞ്ജൻ എം എൽ എ ചെയർമാനായുള്ള നിയമസഭാ സമിതി വിളിച്ചു ചേർത്ത യോഗത്തിൽ കായൽ മലിനീകരണം പോളപായൽശല്യം, ഉൾനാടൻ ജലാശയങ്ങളിലെ നീരൊഴുക്കു തടസപ്പെടൽ, അനധികൃത മല്ലിക ക്ക വാരൽ,ജലാശയങ്ങളിൽ ശുചിമുറി മാലിന്യം തള്ളൽ തുടങ്ങിയവയെക്കുറിച്ച് പരാതിയുമായി നിരവധി പേരെത്തി.

Advertisements

നിയമ ലംഘനങ്ങൾ രൂക്ഷമായിട്ടും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ ഫലപ്രദമായി നടപടി സ്വീകരിക്കാത്തതാണ് കായൽപുഴ മലിനീകരണത്തിനും അനധികൃതമല്ലി കക്ക വാരലിനും ശുചിമുറി മാലിന്യം തള്ളുന്നതിനുമിടയാക്കുന്നതെന്ന് സി പി എം , സി പി ഐ പാർട്ടികളിലെ മത്സ്യ തൊഴിലാളിസംഘടനാ നേതാക്കൾ തന്നെ രൂക്ഷ വിമർശനവുമായെത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പുറമെ സമുദായ നേതാക്കളും മത്സ്യ തൊഴിലാളികളും ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ തൃപ്തികരമല്ലെന്ന് നിയമസഭാ സമിതി യോട് പരാതിപ്പെട്ടു. വൈക്കം നഗരസഭ, വെച്ചൂർ, തലയാഴം,ചെമ്പ് തുടങ്ങിയ പഞ്ചായത്തുകളിലടക്കം മലിനീകരണം കുറയ്ക്കാനും പോള പായൽ നീക്കാനും നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് നിയമസഭാ സമിതി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം നഗരസഭ പ്രദേശത്ത് പൊതുജലാശയത്തിലേക്ക് ശുചിമുറി മാലിന്യം തള്ളിയ കുടുംബങ്ങളിൽ നിന്ന് നഗരസഭ 90,000 രൂപ പിഴ ഇടാക്കി താക്കീത് നൽകിയ കാര്യം നഗരസഭ സെക്രട്ടറി വിശദീകരിച്ചപ്പോൾ പിഴയ്ക്ക് പുറമെ ഗുരുതരമായ കുറ്റം കണക്കിലെടുത്ത് അവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതായിരുന്നെന്ന് നിയമസഭാ സമിതി ചൂണ്ടിക്കാട്ടി. ഹൗസ് ബോട്ടുകളിൽ നിന്നു പുറംതള്ളുന്ന മാലിന്യത്തിനു പുറമെ തണ്ണീർമുക്കം ബണ്ടിന് സമീപം ടാങ്കറുകളിൽ രാത്രികാലങ്ങളിൽ ശുചിമുറി മാലിന്യം തള്ളുകയാണെന്നും പരാതി ഉയർന്നു. വലിയ കക്കയുടെ നാലിലൊന്നു വലിപ്പമെത്തുമ്പോൾ മല്ലികക്ക വാരി കടത്തുന്നത് പരമ്പരാഗത കക്ക വാരൽതൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു.

വേലിയേറ്റത്തിൽ വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ കായലോരത്ത് തീരദേശ റോഡ് തീർക്കണമെന്നും പോളപായൽ നിർമ്മാർജനം ചെയ്യാൻ ഫലപ്രദമായ പദ്ധതി സർക്കാർ ആവിഷ്കരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പരാതി പ്രളയത്തെ തുടർന്ന് നിയമസഭാ സമിതിയും ഉദ്യോഗസ്ഥരുടെ വീഴ്ചകളിൽ അതൃപ്തി പ്രകടിപ്പിച്ചതോടെ മലിനീകരണത്തെക്കുറിച്ച് നേരിട്ട് ബോധ്യപ്പെടാനായി ബോട്ടിൽ നിയമസഭാ സമിതി പരിശോധനയ്ക്കായി പോയ സംഘത്തിൽ വിമർശനമൊഴിക്കാൻ മാധ്യമപ്രവർത്തകരെ കൂട്ടാതെ ഉദ്യോഗസ്ഥർ പോയതും പ്രതിക്ഷേധത്തിനിടയാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.