വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തോടനുബന്ധിച്ച് തിരുവിതാംക ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രകലാപീഠത്തിൽ ആദ്യ വനിതാ മാനേജർ ചുമതലയേറ്റു.വൈക്കം കിഴക്കേനട ഉപാസനയിൽ ആർ. ബിന്ദുവാണ് കലാപീഠം മാനേജരായി ചുമതലയേറ്റത്. വൈക്കം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ സീനിയർ ക്ലർക്കായ ബിന്ദുവിന് കഴിഞ്ഞ ദിവസമാണ് മാനേജരായി സ്ഥാനകയറ്റം ലഭിച്ചത്. ബിന്ദുവിന്റെ ഭർത്താവ് പരേതനായ ജി. വേണുഗോപാൽ ദേവസ്വം ബോർഡിന്റെ മരാമത്ത് വിഭാഗം എൻജിനീയറായിരുന്നു. രഞ്ജിത്ത് കൃഷ്ണൻ, പാർവതി വേണുഗോപാൽ എന്നിവരാണ് മക്കൾ.
Advertisements