വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടത്തി. ബാങ്ക് ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡൻ്റ് പി.എം.സേവ്യർ ചിറ്ററ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 2023- 24 സാമ്പത്തിക വർഷത്തെ അംഗങ്ങൾക്കുള്ള 25ശതമാനം ലാഭവിഹിത വിതരണോദ്ഘാടനം പ്രസിഡൻ്റ് പി.എം. സേവ്യർ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എം.ജി.ജയൻ, ഭരണസമിതി അംഗങ്ങളായ കെ. ബിനിമോൻ, സി.ടി. ഗംഗാധരൻനായർ, വി.എം.അനിയപ്പൻ, ജോഷിജോസഫ്, കെ.വി.പ്രകാശൻ, ശ്രീദേവിസന്തോഷ്,ബീന മുരുകാനന്ദൻ, ഷീബ ഷാൻ, കുര്യാക്കോസ് ദാസ്, സെക്രട്ടറി വി.എസ്. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements