തലയോലപ്പറമ്പ്: തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മമലയാളം, എംടിവിഫൗണ്ടേഷൻ, ജവഹർസെൻ്റർ,ഡോ. വന്ദന ദാസ് മെമോറിയൽ ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോടെ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് അഞ്ചിന് കോരിക്കൽ ജവഹർ സെൻ്റർ ഹാളിൽ നടക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന ക്യാമ്പിൽ ഡോക്ടർമാരടക്കം 15 ആരോഗ്യ പ്രവർത്തകർ പങ്കെടുക്കും.സൗജന്യ മരുന്ന് വിതരണം, നേത്രപരിശോധന, കൊളസ്റ്ററോൾ ടെസ്റ്റ്, കണ്ണട വിതരണം എന്നിവ നടക്കും. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജവഹർ സെൻ്റർ പ്രസിഡൻ്റ് ടി.പി. ആനന്ദവല്ലി, ജനറൽ സെക്രട്ടറി പി.ജി. തങ്കമ്മ , ഡോ.യു.ഷംല,ഐ. മിനിമോൾ,ഡി.കുമാരി കരുണാകരൻ, സി. ഡി.ദിനേശ് തയ്യിൽ, ആര്യകരുണാകരൻ തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9037690054 എന്ന നമ്പറിൽ ബന്ധപ്പെടണം.