വൈക്കം : വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് വിഎസ് എം ആശുപത്രിയും സേവാഭാരതി വൈക്കവും സംയുക്തമായി സൗജന്യ വൈ ദ്യ പരിശോധനക്യാമ്പ് തുടങ്ങി. വൈക്കം മഹാദേവ ക്ഷേത്ര വളപ്പിൽ പടിഞ്ഞാറെ ഗോപുരത്തിനു സമീപമാണ് ക്യാമ്പ് ആരംഭിച്ചത്. മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് നാരായണൻ നായർ, വടക്കുപുറത്തുപാട്ട് കമ്മറ്റി ജനറൽ സെക്രട്ടറി പി.സുനിൽകുമാർ, ആശുപത്രി മാനേജിംഗ് ട്രസ്റ്റി എം.ജി. സോമനാഥ് ട്രസ്റ്റ് സെക്രട്ടറി പി. പ്രകാശൻ, ട്രസ്റ്റ് മെമ്പർ കെ .ആർ .രാജേഷ്, ആശുപത്രി പി ആർ ഒ കെ.പി .ഷാജി, ആശുപത്രി ജീവനക്കാരായ മനീഷ , സൂര്യ, വിജിത, ശ്രുതി,ഗീത, ടി. മണിയൻ, അനിൽകുമാർ, അംബരീഷ്, രഞ്ജിത്ത്, ഫാർമസിസ്റ്റ് ബൈജു, സേവാഭാരതി ജോൺ സെക്രട്ടറി കെ .പി . മനോജ്, വൈസ് പ്രസിഡൻ്റ് ബി. സുനിൽകുമാർ, ട്രഷറർ മണികണ്ഠൻ, പത്മനാഭ കുറുപ്പ് എന്നിവർ പങ്കെടുത്തു. വൈക്കത്തഷ്ടമി ദിനമായ 23വരെപകലും രാത്രിയും വൈദ്യ പരിശോധന ക്യാമ്പ് പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.