കൊതവറ: വൈക്കം കൊതവറ പള്ളിയിൽ വിശുദ്ധഫ്രാൻസീസ് സേവ്യറിൻ്റെ തിരുനാൾ ആഘോഷം സമാപിച്ചു. തിരുനാളിനോടനുബന്ധിച്ചു പള്ളിയിലേയ്ക്ക് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ അണിനിരത്തു. മുത്തുക്കുടകൾ, വാദ്യമേളങ്ങൾ തുടങ്ങിയ വ പ്രദക്ഷിണത്തിന് മിഴിവേകി.ഇന്ന് വൈകുന്നേരം4.30ന് നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. വിപിൻ കുരിശുതറ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസഗം ഫാ.മാത്യുശങ്കൂരിക്കൽ. നാളെമരിച്ചവരുടെ ഒർമ്മദിനം. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ഷിജോ കോനുപറമ്പൻ, പ്രസുദേന്തിമാരായ ഷാജി എസ്തപ്പാൻ പന്തല്ലൂർ, സാബു എസ്തപ്പാൻ തരിയൻ പന്തല്ലൂർ, സന്തോഷ് പന്തല്ലൂർ, കൈക്കാരൻമാരായ സാജൻ കെ.ഐസക്ക്, റോബിൻ ജോസഫ് താഴത്ത് തുടങ്ങിയവർ നേതൃത്വം നൽകി.