വൈക്കം വല്ലകത്ത് നിയന്ത്രണം നഷ്ടമായ കാർ ബൈക്കിൽ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറി; നാലു പേർക്ക് പരിക്ക്

വൈക്കം: വല്ലകത്ത് നിയന്ത്രണം നഷ്ടമായ കാർ ബൈക്കിൽ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറി നാലു പേർക്ക് പരിക്ക്. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നു പേർക്കും കടയിലായിലുണ്ടായിരുന്ന വ്യാപാരിയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് കാറിൽ വരികയായിരുന്ന കടുത്തുരുത്തി സ്വദേശിയ്ക്ക് അപ്രതീക്ഷിതമായി ഷുഗർ ലെവൽ താഴുകയായിരുന്നു. ഇതേ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായപ്പോൾ കാറിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ കാറിലുണ്ടായിരുന്നവർക്ക് കാര്യമായി പരിക്കേറ്റില്ല. വൈക്കം കോവിലകത്തുംകടവ് മാർക്കറ്റിൽ നിന്നും മീൻ വാങ്ങി കടുത്തുരുത്തിയിലേയ്ക്ക് കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം.

Advertisements

Hot Topics

Related Articles