വൈക്കം കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ നിർമ്മിച്ച പൊതു ശൗചാലയം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു

വൈക്കം:വൈക്കം കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ മുഖ്യമന്ത്രിയുടെ12ഇന പരിപാടിയിൽ ഉൾപ്പെടുത്തി 15ലക്ഷംരൂപ വിനിയോഗിച്ച് നിർമ്മിച്ച പൊതു ശൗചാലയം നാടിന് സമർപ്പിച്ചു. നൂറുകണക്കിന് ആളുകൾ എത്തുന്ന ചന്തയിൽ പ്രാഥമികാവശ്യം നിർവഹിക്കാൻ മതിയായ സൗകര്യമൊരുക്കണമെന്ന് ജനങ്ങൾ ഏറെ കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ശൗചാലയം നാടിന് സമർപ്പിച്ചു.നഗരസഭ കൗൺസിലർമാരായ എസ്. ഹരിദാസൻനായർ,ബിന്ദു ഷാജി,സിന്ധുസജീവൻ, എൻ.അയ്യപ്പൻ, കെ.പി.സതീശൻ, രാജശേഖരൻ, അശോകൻ വെള്ളവേലി,രേണുക രതീഷ്,പി.ഡി.ബിജിമോൾ തുടങ്ങിയവർ സംബന്ധിച്ചു

Advertisements

Hot Topics

Related Articles