വൈക്കം: ഉദയനാപുരംഅക്കരപ്പാടം കെപിഎംഎസ് 1369-ാം ശാഖയോഗ മന്ദിരം കത്തിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. അക്കരപ്പാടം കരിയിൽ പുത്തൻ വീട്ടിൽ സുനിൽകുമാറി (40)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് ഉച്ചയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഡീഷണൽ എസ് ഐ സമദിന്റ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റു ചെയ്യും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കെ പി എം എസ് പുന്നലവിഭാഗം മഹിളാ സംഘത്തിന്റ ഭാരവാഹി സ്ഥാനത്തു നിന്ന് സുനിൽ കുമാറിന്റ ഭാര്യയെ നീക്കിയതിലെ മനോവിഷമത്താൽ ഇയാൾ സ്‌കൂട്ടറിലെ പെട്രോൾ ഊറ്റിയെടുത്തു കൊണ്ടു പോയി ശാഖാ ഓഫിസിനു തീയിടുകയായിരുന്നുവെന്നാണ് പോലീസിനു നൽകിയ മൊഴി. കഴിഞ്ഞ ജൂൺ 22ന് ഉച്ച കഴിഞ്ഞ് രണ്ടോടെയാണ് ശാഖാ ഓഫിസിന് തീപിടിച്ചത്. 120 കസേര, പടുത, പന്തൽ സാമഗ്രഗികൾ തുടങ്ങിയവ കത്തിനശിച്ചു.