വൈക്കം നഗരസഭ 26-ാം വാർഡിൽ പൂകൃഷി ആരംഭിച്ചു : ബന്ദി തൈ നട്ട് നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു

വൈക്കം: നഗരസഭയും കൃഷിഭവനും തൊഴിലുറപ്പു തൊഴിലാളികളുടെ സഹകരണത്തോടെ ഓണവിപണി ലഭ്യമിട്ടു പൂകൃഷി ആരംഭിച്ചു. നഗരസഭ 26-ാം വാർഡായ ശ്രീനാരായണപുരത്തിൻ്റെ കിഴക്കുപടിഞ്ഞാറു ഭാഗങ്ങളിലായി മാരിഗോൾഡ്, മലർവാടി ഗ്രൂപ്പുകളാണ് പൂകൃഷിക്ക് തുടക്കം കുറിച്ചത്. ഗീത, ആശ,സോളി തുടങ്ങിയവർ നേതൃത്വം നൽകുന്നമാരിഗോൾഡ് ഗ്രൂപ്പിൽ 20 അംഗങ്ങളും മഞ്ജു, പ്രീത,അംബിക തുടങ്ങിയവർ നേതൃത്വം നൽകുന്ന മലർവാടി ഗ്രൂപ്പിൽ 18 അംഗങ്ങളുമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ ഗ്രൂപ്പുകൾ പൂകൃഷിയിൽ തൽപരായി എത്തിയിട്ടുണ്ടെന്നും പൂ കൃഷി വ്യാപനത്തിനും പച്ചക്കറി ഉൽപാദനം വർധിപ്പിക്കുന്നതിനും നഗരസഭയും കൃഷിഭവനും സംയുക്തമായി നടപടി സ്വീകരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരായ എസ്.ഹരിദാസൻ നായർ, എൻ. അയ്യപ്പൻ, ലേഖാശ്രീകുമാർ, ബിന്ദു ഷാജി, മുൻ നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ്, വാർഡു കൗൺസിലർ അശോകൻ വെള്ള വേലി, കൃഷി അസിസ്റ്റൻ്റ് മെയ്സൺമുരളി, തൊഴിലുറപ്പ് ഓവർസിയർ സൗമ്യ ജനാർദ്ദനൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles