വൈക്കം: നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ്, ജില്ലാഎംപ്ലോയ്മെന്റ് എക്സേഞ്ച്, കോട്ടയംമോഡൽ കരിയർ സെൻ്റർ, വൈക്കം കൊതവറ സെൻ്റ് സേവ്യേഴ്സ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 21 ശനിയാഴ്ച ജോബ് ഫെയർ സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30ന് നടക്കുന്ന ജോബ് ഫെയർ കെ.ഫ്രാൻസിസ്ജോർജ് എംപി ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിക്കും. 20ലധികം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ 1000ലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2563451,2560415,8138908657 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Advertisements