വൈക്കം: മറവൻതുരുത്ത് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ജൈവ മാലിന്യ സംസ്കരണ ഉപാധിവിതരണം ചെയ്തു. പഞ്ചായത്തിലെ അംഗനവാടികൾക്കും ഘടക സ്ഥാപനങ്ങൾക്കുമാണ് ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തത്. മറവൻതുരുത്ത്കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷിനു മാത്യുവിന് പഞ്ചായത്ത് പ്രസിഡൻറ് പി. പ്രീതി ഗീബീൻ കൈമാറി പദ്ധത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ടി. പ്രതാപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സി. സുരേഷ് കുമാർ, വി.ആർ. അനിരുദ്ധൻ, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ടി.ബി. സനീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ആർ.സുജ, ജെ എച്ച് ഐ എൻ .പി.ബിജു, വി ഇ ഓ മാരായ കെ.എസ്. അനില, പി. പ്രസീന എന്നിവർ പങ്കെടുത്തു.
Advertisements