വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി. കരയോഗം പ്രസിഡൻ്റ് എം. ആർ. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം യൂണിയൻ അഡീഷണൽ ഇൻസ്പെക്ടർ മുരുകേശ് ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമങ്ങളിലും യോഗങ്ങളിലുമൊക്കെയുവതി യുവാക്കളുടെ പങ്കാളിത്തം കുറഞ്ഞുവരികയാണെന്നും കുടുംബക്കാരുമായും അയൽക്കാരുമായുമൊക്കെ ബന്ധമില്ലാത്തവരായി ചെറുപ്പക്കാർ മാറാതിരിക്കാൻ യുവതി യുവാക്കളെ കൂട്ടായ്മകളിൽ പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് മുരുകേശൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പി എച്ച്ഡി കരസ്ഥമാക്കിയ ഡോ. ശ്രീഹരി എസ്. നായരെയും ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് ചികിൽസാ ധനസഹായ വിതരണം നടത്തി. യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ, നഗരസഭ കൗൺസിലർ എൻ. അയ്യപ്പൻ,കരയോഗം സെക്രട്ടറി എൻ. ശിവൻ നായർ, അയ്യേരി സോമൻനായർ, വനിതാ സമാജം ഭാരവാഹികളായ ജയഉണ്ണികൃഷ്ണൻ, ജയശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.