വൈക്കം:മുദ്ര അസോസിയേഷൻ ഫോർ ആർട്ട്സ് ആൻഡ് കൾച്ചർ എട്ടാമത് വാർഷികത്തോടനുബന്ധിച്ചു വൈക്കം കഥകളി ക്ലബ് കഥകളി അവതരണം നടത്തി. വൈക്കം സത്യഗ്രഹസ്മാരക ഹാളിൽ ഇന്ന് രാവിലെ 10.30നാണ് കഥകളി ആരംഭിച്ചത്. ലവണാസുരവധം, രാവണോത്ഭവം, ബാലിവധം തുടങ്ങിയ കഥകളാണ് അവതരിപ്പിച്ചത്. ലവണാസുരവധത്തിൽ സീതയായി കലാനിലയം മുകുന്ദനും കുശനായി കലാമണ്ഡലം ആദിത്യനും ലവനായി കലാമണ്ഡലം അതുൽ പങ്കജ് , ഹനുമാനായി കലാനിലയം ഗോപി തുടങ്ങിയവർ വേഷമിട്ടു.
Advertisements