വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു. ഫെഡറൽ നിലയത്തിൽ നടന്ന സാഹിത്യ ചർച്ചയിൽ സാംസ്കാരിക പ്രവർത്തക ആര്യകരുണാകരൻ മോഡറേറ്ററായിരുന്നു. എം.എൻ. കാരശേരിയുടെ ബഷീറിൻ്റെ പൂങ്കാവനം എന്ന പുസ്തകത്തെ ആസ്പദമാക്കി ഡോ. എസ്. പ്രീതൻ ചർച്ചയ്ക്ക് തുടക്കമിട്ടു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ, സെയ്തുമുഹമ്മദ്, സി. ജി.ഗിരിജൻ ആചാരി, കെ.കെ. രാധാകൃഷ്ണൻ, ബേബി.ടി.കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.
Advertisements