വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബാല്യകാലസഖി പുരസ്കാരം ഡോ. എം.എൻ.കാരശേരിയ്ക്ക് : അമ്മ മലയാളം പുരസ്കാരം കെ.എ.ബീനയ്ക്ക് 

തലയോലപറമ്പ്:  വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി മലയാളത്തിലെ  മുതിർന്ന എഴുത്തുകാർക്ക് നൽകുന്ന ഈ വർഷത്തെ ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന്  എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എം.എൻ.കാരശേരിയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ  കെ.എ.ബീനയും അർഹരായി.

Advertisements

       ഡോ. എം.എം.ബഷീർ ചെയർമാനും കിളിരൂർ രാധാകൃഷ്ണൻ കൺവീനറും 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ.പ്രമോദ് പയ്യന്നൂർ, ഡോ.എം.എ. റഹ്മാൻ,ഡോ.പോൾ മണലിൽ, സരിത മോഹനൻ,അനീസ് ബഷീർ, ഡോ.യു. ഷംല, ഡോ.എസ്. ലാലിമോൾ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 

 ജൂലൈ അഞ്ചിന് രാവിലെ 10ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ   നടക്കുന്ന സമ്മേളനത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നകരൻ പുരസ്കാര സമർപ്പണം നടത്തുമെന്ന്  സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജി മോൻ,വൈസ് ചെയർമാൻ മോഹൻ.ഡി.ബാബു, ട്രഷറർ ഡോ.യു.ഷംല ,ബഷീർ അമ്മ മലയാളം ചെയർപേഴ്സൺ ഡോ. എസ്.ലാലിമോൾ എന്നിവർ അറിയിച്ചു.

Hot Topics

Related Articles