കോട്ടയം : സേവന പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ മൂത്തേടത്തുകാവ് എസ്.എൻ.എൽ.പി .എ സിൽ നടത്തിയ നേത്ര പരിശോധന , തിമിരരോഗ നിർണ്ണയ ക്യാമ്പ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 150 പേരെ ക്യാമ്പിൽ പരിശോധിച്ചു. തിമിരരോഗ നിർണ്ണയം നടത്തിയ 45 പേരെ സൗജന്യ ഓപ്പറേഷന് വിധേയമാക്കും. ആശ്രയ ചെയർമാൻ പി.വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഡി.ഉണ്ണി, ഡി സി സി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ, മുൻ ഡിസിസി ജനറൽ സെക്രട്ടറി ബി. അനിൽകുമാർ, ടി.വി.പുരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എസ്.സാനു , ആശ്രയ കൺവീനർ സന്തോഷ് ചക്കനാടൻ ,ഇടവട്ടം ജയകുമാർ , വി. അനൂപ് ബി.ചന്ദ്രശേഖരൻ, സന്ധ്യ വിനോദ്, ശ്രീരാജ് ഇരുമ്പെപ്പള്ളി, വർഗ്ഗീസ് പുത്തൻചിറ, സി. സുരേഷ് കുമാർ ,പ്രീത രാജേഷ്, പി.ഡി.. ബിജിമോൾ , രാജശ്രീ വേണുഗോപാൽ, ശ്രീദേവി അനിരുദ്ധൻ,ചന്ദ്രിക ഉണ്ണികൃഷ്ണൻ, പി.കെ. മണിലാൽ, എസ്. മനോജ് കുമാർ,സി.റ്റി. ദേവദാസ്, ടി.എസ്. സെബാസ്റ്റ്യൻ, ടി. അനിൽകുമാർ, ബിജു കൂട്ടുങ്കൽ, പി.എ സുധീരൻ , കെ.എസ്. ബാഹുലേയൻ, ആർ.റോയി , വി.ടി സത്യജിത്ത്, രമണൻ പയറാട്ട്, എം.കെ. മഹേശൻ , സന്തോഷ് കരുണാകരൻ, വൈക്കം ജയൻ, രജനി പീതാബരൻ എന്നിവർ പ്രസംഗിച്ചു.