വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ മഹാസമ്മേളനം ; വിളംബര രഥഘോഷയാത്ര നടത്തി

ഫോട്ടോ: വൈക്കം താലുക്ക് എൻ എസ് എസ് യൂണിയൻ മഹാസമ്മേളനത്തിന് മുന്നോടിയായിവൈക്കം വടക്കേകവലയിലുള്ള മന്നം പ്രതിമയ്ക്കുമുന്നിൽ നിന്ന് രഥഘോഷയാത്ര പ്രയാണം ആരംഭിച്ചപ്പോൾ

Advertisements

വൈക്കം: വൈക്കം താലുക്ക് എൻ എസ് എസ് യൂണിയൻ മഹാസമ്മേളനത്തിന് മുന്നോടിയായി വിളംബര രഥഘോഷയാത്ര പ്രയാണം ആരംഭിച്ചു.വൈക്കം വടക്കേകവലയിലുള്ള മന്നം പ്രതിമയ്ക്കുമുന്നിൽ നിന്ന് ആരംഭിച്ച
രഥഘോഷയാത്ര
യണിയൻ ചെയർമാൻ പിജിഎംനായർകാരിക്കോട് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രഥഘോഷയാത്ര
മന്നം പ്രതിമയിലും യൂണിയൻ്റെ ആദ്യ പ്രസിഡൻ്റ് വി.കെ. വേലപ്പൻ്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനക്ക് ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്.
തുടർന്ന് ടി വി പുരം പഞ്ചായത്തിലെ പള്ളിപ്രത്തുശേരിയിൽ ആദ്യ സ്വീകരണം ഏറ്റുവാങ്ങി.ടി വി പുരം പഞ്ചായത്തിലെ കണ്ണുകെട്ടുശേരി, മൂത്തേടത്ത്കാവ്, ചെമ്മനത്തുകര,വടക്കേ ചെമ്മനത്തുകര,
തലയാഴംപഞ്ചായത്തിലെ തോട്ടകം,തലയാഴം,ഉല്ലല വെച്ചൂർ പഞ്ചായത്തിലെ ഇടയാഴം,വെച്ചൂർ, അംബികാമാർക്കറ്റ്,കുട വെച്ചൂർ,കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത്,കല്ലറ, വടക്കേകല്ലറ,മാഞ്ഞൂർ പഞ്ചായത്തിലെ മാഞ്ഞൂർ സൗത്ത്, ഇടയോരം, മാഞ്ഞൂർ, ഇരവിമംഗലം, മാഞ്ഞൂർ വടക്ക്, മാഞ്ഞൂർ കിഴക്ക്, ഞീഴൂർ പഞ്ചായത്തിലെ മരങ്ങോലി, ഞീഴൂർ, കാട്ടാംമ്പാക്ക്, ചായംമാവ്, തിരുവമ്പാടി, കുറുമാപ്പുറം, ഇലഞ്ഞിപ്പിളളി, വടക്കേ നിരപ്പ് കരയോഗങ്ങൾ സഞ്ചരിച്ച് കടുത്തുരുത്തി പഞ്ചായത്തിലെ വെള്ളാശേരി, മാന്നാർ,കെ എസ് പുരം, മാന്നാർ കിഴക്ക്,ആയാംകുടി, പുതുശേരിക്കര, തിരുവായാംകുടി, എഴുമാന്തുരുത്ത്, കപിക്കാട്, ആദിത്യപുരം , മധുരവേലി കരയോഗങ്ങളുടെ സ്വീകരണങ്ങൾക്ക് ശേഷം പൂഴിക്കോൽ എത്തി കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ പൊതുസമ്മേളനത്തോടെ ആദ്യദിന യാത്ര സമാപിച്ചു.

യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ നേതൃത്വം നൽകി.
പൊതുസമ്മേളനത്തിലും വിവിധ കേന്ദ്രങ്ങളിലും പി.എസ്.വേണുഗോപാൽ, എൻ മധു, പി എൻ രാധാകൃഷ്ണൻ, എസ് മധു, ജി. സുരേഷ് ബാബു, അനിൽകുമാർ ,ഉദയനാപുരം, മീരാ മോഹൻദാസ്, ജയ രാജശേഖരൻ,ഇ.പിദിലീപ് കുമാർ, ചന്ദ്രിക, ബി.ജയകുമാർ , എസ്.യു.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ന് രാവിലെ 8.30ന് മുളക്കുളം പഞ്ചായത്തിലെ കീഴൂർ പ്ലാച്ചുവട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന രഥ ഘോഷയാത്ര മുളക്കുളം, വെള്ളൂർ, ചെമ്പ്, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം 6.30ന് വൈക്കം ബോട്ട്ജെട്ടി മൈതാനിയിൽ സമാപിക്കും.
സെപ്തംബർ 13ന് വൈക്കം ബിച്ച് മൈതാനിയിലാണ് നായർ മഹാസമ്മേളനം.

Hot Topics

Related Articles