വൈക്കം എൻ എസ് എസ് യൂണിയൻ ഓണം വിപണന മേളയ്ക്ക് തുടക്കമായി

ഫോട്ടോ: വൈക്കം
താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി, വനിതാ യൂണിയൻ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ഓണം വിപണന മേളയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ പി .ജി.എം. നായർ കാരിക്കോട് നിർവഹിക്കുന്നു

Advertisements

വൈക്കം:വൈക്കം
താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി, വനിതാ യൂണിയൻ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഓണം വിപണന മേള ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓണം വിപണനമേളയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ പി .ജി.എം. നായർ കാരിക്കോട് നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി അഖിൽ.ആർ.നായർ ,പി.എസ്. വേണുഗോപാൽ, കെ.എൻ.സജീവ്,ബി. അനിൽകുമാർ,ഗിരിജ പ്രകാശ്,ജയരാജശേഖരൻ ,കെ.അജിത്,എസ്. മുരുകേശ്, അയ്യേരി സോമൻ എന്നിവർ പ്രസംഗിച്ചു.

താലൂക്കിലെ വനിതാ സമാജങ്ങളും സ്വാശ്രയ സംഘങ്ങളും തയ്യാറാക്കിയിട്ടുള്ള പ്രകൃതിദത്ത ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം മേളയിൽ തയ്യാറാക്കിയിട്ടുള്ളത് . രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് മേളയുടെ പ്രവർത്തനം. മേള നാലിന് സമാപിക്കും.

Hot Topics

Related Articles