ടിവിപുരം: പള്ളിപ്രത്തുശേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരസക്രമമഹോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന വഴിപാടായ തിരി പിടുത്തം ഇന്ന് നടക്കും.ഇന്ന് ദീപാരാധന നേരമാണ് ദർശന പ്രധാനമായ തിരിപിടുത്തം നടക്കുന്നത്. നൂറുകണക്കിനു ഭക്തർ തിരിയിൽ ദീപം പകർന്ന് ക്ഷേത്രത്തിനു വലം വയ്ക്കുന്ന സവിശേഷ വഴിപാടാണിത്. പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ നടക്കുന്ന ഈ ചടങ്ങിൽ വൃതശുദ്ധിയോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരടക്കം പങ്കെടുക്കും. തിരിപിടുത്തത്തിൻ്റെ ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിക്കും. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് സത്യൻ രാഘവൻ, സെക്രട്ടറി വി.ആർ. അഖിൽ, വൈസ് പ്രസിഡൻ്റ് മനോജ് പുത്തേത്ത് , ദീപ മുത്തേടത്ത്, ബിനോയ് ഡി. ഇടപ്പറമ്പ്, ടി.എസ്. സാംജി, സജീവ് മാന്തുവള്ളിൽ, ശരത്,സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകും.