വൈക്കം: വൈക്കം പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ്സും സെമിനാറും സംഘടിപ്പിച്ചു.റിട്ടയേർഡ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അഡ്വ.പി.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.കലാസാംസ്കാരികവേദി കൺവീനർ അഡ്വ.അംബരീഷ് മോഡറേറ്റർ ആയി. ഗ്രന്ഥശാല പ്രസിഡൻ്റ് കെ.കെ.ശശികുമാർ, അഡ്വ.പി.വേണു, അഡ്വ.എ.ശ്രീകല, അഡ്വ.നല്ലൂർ ഗോപാലകൃഷ്ണൻ, അഡ്വ.ഗൗതം ഹരികുമാർ, എച്ച്.ഐ.രോഹൻ , സുധീർഷാ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കലാസാംസ്കാരികവേദി ചെയർപേഴ്സൺ അനഘ അജികുമാർ സ്വാഗതവും വനിതാവേദി ചെയർപേഴ്സൺ ഉഷാദേവി നന്ദിയും പറഞ്ഞു.
Advertisements