വൈക്കത്ത് ഓട നവീകരണത്തിൽ തട്ടിപ്പ് എന്ന് ആരോപണം ; ബിജെപി നടത്തിയ പ്രകടനം കോൺഗ്രസിൻ്റെ യോഗസ്ഥലത്തേക്ക് : സംഘർഷം

ഫോട്ടോ: ബിജെപിയുടെപ്രകടനം കോൺഗ്രസ് യോഗ സ്ഥലത്തിനു സമീപത്തേക്കു വന്നതിനെ തുടർന്ന് പോലീസുമായി സംഘർഷമുണ്ടായപ്പോൾ

Advertisements

വൈക്കം: നഗരത്തിലെ ജനവാസമേഖലയിലെ മാലിന്യം നിറഞ്ഞ ഓട ശുചീകരിച്ചതിലെ ഫണ്ട് വിനിയോഗത്തിൽ അപാകത ആരോപച്ച് ബി ജെ പി നഗരസഭയിൽ നടത്തിയ ഉപരോധ സമരത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് ബിജെപി നടത്തിയ പ്രകടനം കോൺഗ്രസിൻ്റെ യോഗസ്ഥലത്തേക്ക് വന്നത് പോലീസുമായി ഉന്തും തള്ളിലും കലാശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസ് ബോട്ടുജെട്ടി മൈതാനിയിൽ പ്രതിഷേധയോഗം നടത്തുമ്പോൾ ബിജെപി പ്രവർത്തകർ അതുവഴി പ്രകടനവുമായി മുന്നോട്ടു പോകാൻ ഒരുങ്ങിയത് പോലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.പോലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവമുണ്ടായില്ല.

ബുധനാഴ്ച സമരത്തിനിടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കൈക്ക് പരിക്കേറ്റ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷും ബിജെപി കൗൺസിലർമാരും താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.പോലീസ് ഇരു വിഭാഗത്തിൻ്റേയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles