വൈക്കം:എസ് എൻ ഡി പി യോഗം വൈക്കം തലയോലപറമ്പ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 24ന് ശാഖാ നേതൃത്വ സംഗമം നടത്തും.
Advertisements
വൈക്കം ആശ്രമം സ്കൂളിൽ രാവിലെ ഒൻപതിന് നടക്കുന്ന സംഗമത്തിൽ വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ കീഴിലുള്ള ശാഖകളുടെ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ്റെ അധ്യക്ഷതയിൽ നടക്കുന്ന നേതൃ സംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, വൈക്കം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റുമാരായ പി.വി.ബിനേഷ്, ഇ.ഡി. പ്രകാശൻ, വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ, തലയോലപറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിക്കും.