വൈക്കം:ടൗൺ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജോയി മാത്യു(പ്രസിഡൻ്റ്), കെ.എസ്.വിനോദ് (സെക്രട്ടറി) എം. സന്ദീപ് (ട്രഷറർ) എന്നിവരാണ് സ്ഥാനമേറ്റത്. ക്ലബ്ബ് ഹാളിൽ നടന്ന സ്ഥാനാരോഹണ യോഗത്തിൽ പ്രസിഡൻറ് പി.എ. സുധീരൻ അധ്യക്ഷത വഹിച്ചു. പിഡിജി മേജർ ഡോണർ സാജ് പീറ്റർ മുഖ്യാതിഥി ആയിരുന്നു.
ഈ വർഷത്തെ ഡിസ്ട്രിക് പ്രോജക്ടായഉയിരെ യുടെ ഉദ്ഘാടനം മുഖ്യാതിഥി സാജ്പീറ്റർ നിർവഹിച്ചു. യോഗത്തിൽ മൂന്ന് ഗുണഭോക്തക്കൾക്ക് ടൂൾ കിറ്റ്,ശാരീരിക വെല്ലുവിളി നേരിടുന്ന ഗൃഹനാഥന് വാട്ടർ പ്യൂരിഫയർ, ചികിൽസാ സഹായം തുടങ്ങിയവ വിതരണം ചെയ്തു. അസിസ്റ്റൻ്റ് ഗവർണർ ജോഷ് ജോസഫ്, റോട്ടറി റവന്യൂ ഡിസ്ട്രിക് ഡയറക്ടർ ജിത്തുസെബാസ്റ്റ്യൻ, വ്യവസായ ഓഫീസർ പി.ഡി.സ്വരാജ്, ഡി.നാരായണൻനായർ വിൻസെൻ്റ് കളത്തറ, എൻ.വി.സ്വാമിനാഥൻ, ജീവൻശിവറാം,രാജൻ പൊതി,റിട്ട.ക്യാപ്റ്റൻ വിനോദ്കുമാർ ,എൻ.കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.