ടിവിപുരം: പള്ളിപ്രത്തുശേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരസക്രമമഹോത്സവത്തോടനുബന്ധിച്ചു നടത്തിയ ദേശതാലപ്പൊലി ഭക്തിനിർഭരമായി. ഇന്ന് വൈകുന്നേരം 6.45ന് ചെമ്മനത്തുകര ചേരിക്കൽ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ദേശ താലപ്പൊലി ആരംഭിച്ചത്. ദേവി വിഗ്രഹം അലങ്കരിച്ച രഥത്തിലേറ്റി താലപ്പൊലി, വിവിധ നാടൻ കലാരൂപങ്ങൾ, ഫ്യൂഷൻ ചെണ്ടമേളം, പഞ്ചവാദ്യം, പമ്പ മേളം തുടങ്ങിയ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ദേശതാലപ്പൊലി വീഥിയിലൂടെ നീങ്ങിയത്.
9.20 ഓടെ പഴു വള്ളി ക്ഷേത്രത്തിൽ പ്രവേശിച്ച ദേശ താലപ്പൊലി ക്ഷേത്രത്തിനു വലം വച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് സത്യൻ രാഘവൻ, സെക്രട്ടറി വി.ആർ. അഖിൽ, വൈസ് പ്രസിഡൻ്റ് മനോജ് പുത്തേത്ത് , ദീപ മുത്തേടത്ത്, ബിനോയ് ഡി. ഇടപ്പറമ്പ്, ടി.എസ്. സാംജി, സജീവ് മാന്തുവള്ളിൽ, ശരത്,സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകും.