മികച്ച പ്രവർത്തനം നടത്തിയവെച്ചൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു : പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ ഉപഹാരം നൽകി അനുമോദിച്ചു

വെച്ചൂര്‍:വെച്ചൂർ പഞ്ചായത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച ഹരിതകര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡൻ്റ് ബിൻസിജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ഷൈലകുമാര്‍ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.യൂസര്‍ഫീ കളക്ഷനില്‍ ഒന്നാമതെത്തിയ 12-ാം വാര്‍ഡിലെ ഹരിതകര്‍മ്മസേനാംഗങ്ങളായ ലൈലാമ്മ, അന്നമ്മ എന്നിവരെയും അനുമോദിച്ചു. പഞ്ചായത്ത് അംഗങ്ങളായ സോജി ജോര്‍ജ്ജ്,പി.കെ. മണിലാല്‍, ബിന്ദു,സ്വപ്ന,ആന്‍സി തങ്കച്ചന്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ മിനി സരസന്‍ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles