സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി ബാംഗ്ലൂർ ഇന്റർ നാഷണൽ ഹോട്ടലിൽ വച്ചുനടക്കുന്ന ബ്ലൈൻഡ്സ് ഇന്റർനാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിനിയാണ് ഐഷ സൈനബ്. പാലക്കാട് കള്ളിക്കാട് പള്ളിപ്പുറം സ്വദേശിനിയും നെസ്റ്റ് റെഹിനാ മൻസിലിൽ അലിഅൻസാർ റജീന ദമ്പതികളുടെ മകളുമാണ് പതിനഞ്ചുവയസുകാരി കെ.എ. ഐഷ സൈനബ്.
കഴിഞ്ഞ വർഷം വരെ നാഷണൽ ജൂനിയർ വിഭാഗത്തിൽ മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
അകക്കണ്ണാൽ സംഗീതവിസ്മയം തീർത്ത് ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ കേരളശ്രീ ഡോ: വൈക്കം വിജയലക്ഷ്മിയാണ് സൈനബിന്റെ പ്രജോധനവും ആത്മവിശ്വാസവും.
വൈക്കം വിജയലക്ഷ്മി വീഡിയോ ആശംസകൾ അയച്ച് സൈനബിന് പിൻതുണ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐഷ സൈനബിന് വൈക്കം വിജയലക്ഷ്മിയെ നേരിൽ കാണണം എന്ന വളരെനാളത്തെ ആഗ്രഹം സാധിച്ചുകൊടുക്കുമെന്ന് വൈക്കം നഗരസഭ അധികൃതർ അറിയിച്ചു.
രണ്ട് പ്രതിഭകളുടെ സംഗമം വൈക്കത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ പ്രവർഹിക്കുന്ന പ്രമുഖരെ ഉൾപ്പെടുത്തി ചരിത്രസംഭവമാക്കി മാറ്റുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.