ഉദയനാപുരം പഞ്ചായത്തിലെ വല്ലകം, ഇടവേലി തോടുകളിൽ ഓരു മുട്ടുകൾ സ്ഥാപിച്ചില്ല : കർഷകർ പഞ്ചായത്തിനു മുന്നിൽ ധർണ നടത്തി

ഉദയനാപുരം : ഉദയനാപുരം പഞ്ചായത്തിലെ വല്ലകം, ഇടവേലി തോടുകളിൽ ഓരു മുട്ടുകൾ സ്ഥാപിക്കാത്തതിൽ പ്രതിക്ഷേധിച്ച് കർഷകർ പഞ്ചായത്തിനു മുന്നിൽ ധർണ നടത്തി. 84 ഏക്കർ വിസ്തൃതിയുള്ളവാഴമനസൗത്ത്,44 ഏക്കറുള്ള കണ്ടംകേരി എന്നീ പാടശേഖരങ്ങളിലെ കർഷകരാണ് ധർണാ സമരം നടത്തിയത്. 63 ദിവസം പ്രായമായ നെൽകൃഷിയെ ഓരുജലം ദോഷകരമായി ബാധിക്കുമെന്ന സ്ഥിതിയിലാണ്.

Advertisements

വാഴമന നോർത്ത് പാടശേഖരത്തിൽ ആദ്യം വിതച്ച വിത്ത് മുളക്കാത്തതിനാൽ വീണ്ടും വിതക്കേണ്ടി വന്നതിനാൽ കർഷകർക്ക് കൃഷി ചെലവ് വർധിച്ചിരുന്നു. കൃഷി നാശമുണ്ടായാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും കർഷകർ പറഞ്ഞു. ധർണാ സമരത്തിന് വാഴമന നോർത്ത് പാടശേഖരം സെക്രട്ടറി കെ.എൻ.ശിവദാസൻ, പ്രസിഡൻ്റ് പ്രഭാകരൻ നായർ പന്തല്ലൂർ മഠം, ട്രഷറർ കെ.വി. കുര്യാച്ചൻ, സാബു വല്യഒടിയിൽ, പി. മുകുന്ദൻ, ജോസഫ് പൂത്തറയിൽ, വി.വി. ഷാജി വല്യഒടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.