വൈക്കം : ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉൽസത്തിനായി ക്ഷേത്ര ഊട്ടുപുരയും സജീവം. കൊടിയേറ്റ് ദിനം ആരംഭിച്ച അന്നദാനവും അത്താഴ ഊട്ടും കാർത്തിക നാൾ വരെ ഉണ്ടാകും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തരുടെ സഹകരണത്തോടെ ദിവസവും ആയിരം പേർക്ക് അന്നദാനവും ഏകദേശം 500 പേർക്ക് അത്താഴവും നലകി വരുന്നു.
കാർത്തിക നാളിൽ പതിനായിരം ഭക്തർക്ക് അന്നദാനവും 2000 പേർക്ക് അത്താഴവും നല്കുന്നതിനാണ് ഭക്തരുടെ കൂട്ടായ ശ്രമം. പായസവും സാമ്പറും കാളനും അടക്കം ആറു തരം വിഭവങ്ങളും വൈകിട്ട് കഞ്ഞിയും പയറും അച്ചാറുമാണ് ഒരുക്കുന്നത്. ഇത് വൃത്തിയാക്കിയ സ്റ്റീൽ പ്ലെയിറ്റുകളിലാണ് നല്കുന്നത് . ക്ഷേത്ര ഊട്ടുപുരയിൽ 22 വർഷമായി കാർത്തിക ഉൽസവത്തിന് ഭക്ഷണം തയ്യറാക്കുന്നത് ഉദയനാപുരം മനയത്ത് കാറ്ററിംങ്ങ് ഉടമയായ ഷിബു മനയത്താണ്. പ്രധാനമായും ഓട്ടുപാത്രങ്ങളിൽ തയ്യറാക്കുന്ന ഭക്ഷണത്തിന് സഹോദരൻ ഷിജുവിന്റെ കൈപ്പുണ്യവും ചേരുമ്പോൾ വിഭവങ്ങളുടെ രുചിയേറു..പാചകത്തിന് ആവശ്യമായ വിഭവങ്ങൾ ഗുണമേൻമ ഉറപ്പുവരുത്തിയാണ് ക്ഷേത്രത്തിലെത്തിക്കുന്നത്. ഉപദേശക സമിതി ഭാരവാഹികളായ പ്രസിഡണ്ട് വി.ആർ. സി . നായർ സെക്രട്ടറി ഗിരിഷ് കുമാർ , വൈസ് പ്രസിഡണ്ട് കെ.ഡി. ശിവൻ കുട്ടി നായർ എന്നിവർ ഭക്ഷണം ഒരുക്കുന്നതിന് നേതൃത്വം നല്കുന്നു.