വൈക്കം: നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശികയും ആനുകൂല്യങ്ങളും ഓണത്തിന് മുൻപ് വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആർടിസാൻസ് യൂണിയൻ (സിഐടിയു )ന്റെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വൈക്കം -തലയോലപ്പറമ്പ് -കടുത്തുരുത്തി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. വൈക്കം പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച പ്രകടനം താലൂക്ക് ഓഫീസിനു മുന്നിൽ സമാപിച്ചു. താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ സിഐടിയു വൈക്കം ഏരിയ സെക്രട്ടറി ടി ജി ബാബു ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഏരിയ സെക്രട്ടറി ടി ആർ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ഹരിക്കുട്ടൻ, സംസ്ഥാനകമ്മിറ്റി അംഗം വി പി രാജമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എൻ വാസു, കെ പി ഷിബു മോൻ, എൻ പി അനിൽകുമാർ, കെ വി മുരളീധരൻ എന്നിവർ സംസാരിച്ചു.
വൈക്കം ഏരിയ സെക്രട്ടറി കെ കെ വിജയൻ സ്വാഗതവും ഏരിയ പ്രസിഡന്റ് പി സി ബാബു നന്ദിയും പറഞ്ഞു.