കാലാതിവർത്തിയായ കഥാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ: പി കെ മേദിനി 

തലയോലപ്പറമ്പ് : സാമാന്യ ജനങ്ങൾക്ക് വായിച്ചറിയുവാൻ നമ്മുടെയിടയിൽ നിന്ന് തന്നെ കഥാപാത്രങ്ങളെ മെനഞ്ഞെടുത്ത വിശ്വ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന്, മലയാളത്തിന്റെ വിപ്ലവഗായിക പി കെ മേദിനി പറഞ്ഞു. ഭൂമിയിലുള്ള മുഴുവൻ ജീവജാലങ്ങൾക്കും തുല്യ അവകാശങ്ങളുണ്ടെന്നുംഅദ്ദേഹം തന്റെ കഥകളിലൂടെ പറഞ്ഞു. മാത്രവുമല്ല മുഴുവൻ ജീവജാലങ്ങളെയും സ്നേഹിക്കണമെന്ന് തന്റെ കഥാപാത്രങ്ങളെ കൊണ്ട് ലോകത്തോടു മുഴുവൻ വിളിച്ചു പറയുവാനും ബഷീർ ശ്രമിച്ചുവെന്നും പി കെ മേദിനി പറഞ്ഞു.

Advertisements

കാലാതീതമായ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ  മുപ്പതാമത് അനുസ്മരണ വാർഷികത്തോടനുബന്ധിച്ച്  വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക ട്രസ്റ്റിന്റെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പി കെ മേദിനി. ബഷീർ സ്മരണകളിരമ്പുന്ന  തലയോലപ്പറമ്പ് പാലാംകടവിലെ  ബഷീർ സ്മാരകമന്ദിരത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ പി കെ ഹരികുമാർ  ഉദ്ഘാടനം ചെയ്തു. പ്രശസ്ത നോവലിസ്റ്റും പൊൻകുന്നം ദാമോദരൻ്റെ മകളുമായ എം ഡി രത്നമ്മ, ശ്രേഷ്ഠ അധ്യാപികയും  എഴുത്തുകാരി കെ ആർ മീരയുടെ മാതാവുമായ പ്രൊഫസർ എ ജി അമൃതകുമാരി എന്നിവരെയും ആദരിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആര്‍ പ്രസന്നൻ ചടങ്ങിൽ അധ്യക്ഷനായി. ബഷീർ കഥാപാത്രവും പാത്തുമ്മയുടെ മകളുമായ ഖദീജയും പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ സി എം കുസുമൻ സ്വാഗതവും  ട്രസ്റ്റ് ഭരണസമിതി അംഗം എൻ വി സ്വാമിനാഥൻ  നന്ദിയും പറഞ്ഞു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.